അനുദിനം വർധിച്ചു വരുന്ന നിളയോര പാതയുടെ ടൂറിസം സാധ്യയുടെ പശ്ചാത്തലത്തിൽ ബോട്ട് സർവീസുകൾ പ്രവർത്തിക്കുന്നതിന് മാർഗ നിർദേശങ്ങളുമായി പൊന്നാനി നഗരസഭ. ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്)  ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന്  അപേക്ഷിക്കാനുള്ള തീയതി ഒക്‌ടോബർ 31 വരെ നീട്ടി.  കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468/2339178.

വയനാട് ജെയ്ന്‍ സര്‍ക്യൂട്ട് ലേഗോ പ്രകാശനം ചെയ്തു വിനോദസഞ്ചാര മേഖലയില്‍ വലിയ സാധ്യകളുള്ള വയനാടിന്റെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നതായി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…

*പ്രവേശനം രാവിലെ ആറു മുതൽ വൈകിട്ട്  നാലു വരെ ഒക്ടോബർ 22, 23, 24 തിയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസ്സുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ…

ജില്ലയിലെ വിനോദ സഞ്ചാര പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലയിലെ വിനോദ സഞ്ചാര…

റാന്നി നിയോജകമണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നിയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ടൂറിസം…

*സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങളിൽ അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, അമിത വേഗത എന്നിവ തടയുന്നതിനായുള്ള മോട്ടോർ വാഹന വകുപ്പിന്റെ സംസ്ഥാനമൊട്ടാകെയുള്ള സ്‌പെഷ്യൽ ഡ്രൈവ് 'ഓപ്പറേഷൻ…

  ഈ വർഷം ഡിസംബറിൽ നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിക്കുമെന്നും കൂടുതൽ ജനകീയമാക്കുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചുള്ള സംഘാടക സമിതി…

ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി വയനാട് എന്നിവരുടെ നേതൃത്തില്‍ ടൂറിസം ക്ലബ്ബുകള്‍, ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ്…

വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണെന്നു ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖത്ത് നിർവഹിച്ചു…