മലപ്പുറത്ത് 2952 പേർക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ ഏഴ്) 2,952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.76 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ചൊവ്വാഴ്ച മാത്രം 3,964 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 4,83,104 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ … Continue reading മലപ്പുറത്ത് 2952 പേർക്ക് കോവിഡ്