വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായി ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി വീടുകളില്‍ എത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിലൂടെ വോട്ടര്‍പട്ടികയില്‍ ഉണ്ടായേക്കാവുന്ന ഇരട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സാധിക്കും. ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ ജില്ലയില്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിച്ചു. ബി.എല്‍.ഒ.മാര്‍ക്ക് നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ 2016 ലെ ആധാര്‍ നിയമം സെക്ഷന്‍ 37 അനുസരിച്ച് ആധാര്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുള്ളതാണ്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലായ www.nvsp.in, ”വോട്ടേഴ്‌സ് ഹെല്‍പ്പ്‌ലൈന്‍” ആപ്പ് വഴിയും ആധാര്‍ ബന്ധിപ്പിക്കാം.