സ്വദേശത്തും വിദേശത്തും മികച്ച ജോലിയെന്നത് സ്വപ്നമെങ്കില്‍ ഇനി ഒട്ടും വൈകേണ്ട, അസാപ് കമ്യൂണിറ്റി സെന്ററിലേക്ക് വരാം. തൊഴില്‍ നൈപുണ്യത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉടന്‍…

കടല്‍ക്ഷോഭങ്ങളും മത്സ്യലഭ്യതക്കുറവും പ്രതിസന്ധിയിലാക്കിയ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് കസബ കടപ്പുറത്ത് ദുരിതത്തിലായ 36 കുടുംബങ്ങള്‍ക്കാണ് പുതിയ ജീവിത പ്രതീക്ഷകള്‍ നല്‍കി ഫിഷറീസ് വകുപ്പ് സ്ഥലം അനുവദിച്ച് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.…

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയില്‍ കൂടുതല്‍ പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജനുവരി 31 വരെ വോട്ടര്‍ പട്ടികയില്‍ 17,376 പേരുടെ വര്‍ധനയുണ്ടാക്കാന്‍ സാധിച്ചതായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രമേന്ദ്രന്‍…

കാലങ്ങളായി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്ന പട്ടിക വര്‍ഗ സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയിലെ പട്ടിക വര്‍ഗ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നു. കോളനികളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി സംസ്ഥാന പട്ടിക വര്‍ഗ വികസന…

സാമൂഹ്യവിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്കിരയായി ലഹരിയുടെ ലോകത്തേക്ക് വഴി തെറ്റി പോകുന്ന യുവജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നീലേശ്വരത്ത് ലഹരി മോചന ചികിത്സാ കേന്ദ്രം പൂര്‍ണ്ണ സജ്ജമായി. ലഹരിക്കെതിരേ എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച വിമുക്തി പദ്ധതിയുടെ ഭാഗമായാണ്…

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികളുടെ ജില്ലാതല സമാപനം നടക്കുന്ന നീലേശ്വരത്ത് സംഘാടക സമിതി രൂപീകരിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എം രാജ ഗോപാലന്‍ എംഎല്‍എ  അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.…

സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നിലവില്‍ പലതിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിളിയളം - വരഞ്ഞൂര്‍…

നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ  സൃഷ്ട്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ കേരളത്തെ സൃഷ്ടിക്കുക അഥവാ…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കടിഞ്ഞിമൂലയിലെ അഫ്‌സലിന്റെ വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ച് കൊടുത്ത് നീലേശ്വരം നഗരസഭ മാതൃകയായി. കടിഞ്ഞിമൂലയിലെ അഫ്‌സല്‍ മന്‍സിലില്‍ താമസിക്കുന്ന പതിനാറുകാരനായ അഫ്‌സലിന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി വാഹനത്തിലേക്ക് കയറാന്‍ ചതുപ്പ് നിലത്തിലൂടെ മറ്റൊരാളുടെ…

ജോലി ആവശ്യാര്‍ത്ഥവും മറ്റുമായി രാത്രികാലങ്ങളില്‍ യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൊന്നാണ് സുരക്ഷിതമായി തലചായ്ക്കാന്‍ ഒരിടം. എന്നാല്‍ ജില്ലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഇനി പേടികൂടാതെ താമസിക്കാന്‍ ഇടമൊരുക്കിയിരിക്കുകയാണ് സര്‍ക്കാരിന്റെ ഷീലോഡ്ജ് പദ്ധതിയിലൂടെ…