വെള്ളപ്പൊക്കം രൂക്ഷമായാല്‍ രക്ഷാദൗത്യം നടത്തുന്നതിന് പൂര്‍ണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത…

മൂഴിയാര്‍ - കക്കി റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മൂഴിയാറില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ജെസിബി ഉപയോഗിച്ച് ഗതാഗത തടസം നീക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം നടപടി തുടങ്ങി.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാം തുറക്കാന്‍ സാധ്യത. പമ്പ ജല സംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി…

പത്തനംതിട്ട കളക്ടറേറ്റിലും, ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തിരഘട്ട കണ്‍ട്രോള്‍ റൂമുകള്‍  പ്രവര്‍ത്തിച്ചു വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍ നമ്പരുകള്‍: ജില്ലാ എമര്‍ജന്‍സി…

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്  വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് അവലോകനം നടത്തുന്നതിനായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…

പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  കോന്നി താലൂക്കില്‍ അഞ്ച് ക്യാമ്പുകളിലായി 55 കുടുംബങ്ങളിലെ 153 പേരെയും, മല്ലപ്പള്ളി താലൂക്കില്‍…

പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 29 പേര്‍ സമ്പര്‍ക്കത്തിലൂടെ…

ജില്ലയില്‍ വ്യാഴാഴ്ച 50 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1284 ആണ്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും…

പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച 37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 25 പേര്‍ സമ്പര്‍ക്കത്തിലൂടെ…

ഹൈടെക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു പത്തനംതിട്ട: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എഴുമറ്റൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഹൈടെക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം രാജു എബ്രഹാം…