തളിക്കുളം 43-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവ്വഹിച്ചു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ അങ്കണവാടിക്കാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയമുഖം നൽകിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി…
ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ കരുവാരക്കുണ്ട് 34-ാം നമ്പർ അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി. ടി എൻ പ്രതാപൻ എംപിയുടെ 2019 -20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഭരണഘടന സദസ് സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്ന അസഹിഷ്ണുതയുടെ…
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ജില്ലയിലും വിപുലമായ ആഘോഷ പരിപാടികൾ. ജനപ്രതിനിധികള്‍, വിദ്യാർത്ഥികൾ, സാംസ്‌കാരിക പ്രവര്‍ത്തകള്‍ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പരിപാടികളുടെ ഭാഗമായി. നടത്തറ പഞ്ചായത്ത് തല സ്വാതന്ത്ര്യ ദിനാഘോഷവും പട്ടിക്കാട് ഗവ.എൽ പി സ്കൂളിന്റെ…
സ്വാതന്ത്ര്യദിന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു സ്വാതന്ത്ര്യം കൈവരിച്ച ശേഷം നാം പല മേഖലകളിലും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ സമത്വവും തുല്യനീതിയും കൈവരിക്കുന്നതിനായുള്ള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ടെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ…
ചെന്നൈയില്‍ സമാപിച്ച ചെസ് ഒളിംപ്യാഡില്‍ വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെ അഭിനന്ദിക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ താരത്തിന്റെ വീട്ടിലെത്തി. രാജ്യത്തിന്റെ മെഡല്‍…
കന്നാറ്റുപാടം ഗവ. സ്കൂളിന് പുതിയ ടോയ്ലറ്റ് ബ്ലോക്കുകൾ സമർപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ ചെലവിട്ടാണ് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചത്. രണ്ട് ബ്ലോക്കുകളിലായി…
ജില്ലയിലെ 1028 സ്കൂളുകളിലും ഗാന്ധിമര തൈകൾ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ പൊതുവിദ്യാലയമുറ്റങ്ങളിൽ ഇനി ഗാന്ധിമരവും. പൗരബോധത്തിന്റെ വെളിച്ചം വരുംതലമുറയിലേയ്ക്ക് പകരുകയാണ് ഓരോ ഗാന്ധിമരവും. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിത്യസ്മാരകമായി 'ഗാന്ധിമരം' നട്ടാണ് പൊതുവിദ്യാലയങ്ങൾ…
മാള, അന്നമനട പഞ്ചായത്തിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ പാലിശേരി, എരയാംകുടി പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. പുലർച്ചെ 5.30 ഓടെ ഉണ്ടായ ശക്തമായ കാറ്റ് ഇരുപ്രദേശങ്ങളിലും അര കിലോമീറ്റർ വിസ്തൃതിയിൽ വീശിയടിച്ചു. 40…
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീ തയ്യാറാക്കിയ ദേശീയപതാക വിതരണം ജില്ലയിൽ ആരംഭിച്ചു. ജില്ലാ കലക്ടർ ഹരിത വി കുമാർ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മലിന് പതാക കൈമാറിയാണ് ജില്ലാതല വിതരണോദ്ഘാടനം നിർവ്വഹിച്ചത്.…