സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഓപൺ ക്വിസ് മൽസരം നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ മൽസരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രായഭേദമന്യേ രണ്ടുപേരടങ്ങുന്ന…
ജില്ലയിലെ കാപ്പികർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് സ്ഥാപിക്കുന്ന കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്കിന്റെ ഉദ്ഘാടനം മാർച്ച് രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിക്കും. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത്…
അവബോധമില്ലായ്മയും അശ്രദ്ധയുമാണ് റോഡ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നു ആർടിഒ സെമിനാർ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചത്.…
തവിഞ്ഞാൽ ഇനി സമ്പൂർണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത്. ഔദ്യോഗിക പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് അനീഷ സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ പി.ജെ വർഗീസ്…
സഹകരണ വകുപ്പ് കെയർഹോം പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ജില്ലാതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൽപ്പറ്റ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത…
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ 'ഹരിതഭവനം' എന്ന ആശയവുമായി ഹരിതകേരളം മിഷന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. ഹരിതാഭമായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടൊപ്പം നമ്മുടെ ഭവനങ്ങളും ഹരിതമാക്കുക എന്ന നൂതന…
അറിവും പരിചയവും പകർന്ന് പൊലീസ് സേനയുടെ പ്രദർശന സ്റ്റാൾ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലാണ് പ്രദർശനസ്റ്റാൾ ഒരുക്കിയിരിക്കുന്നത്. സേനയുടെ പ്രവർത്തനങ്ങളും അത്യാധുനിക ഉപകരണങ്ങളും സ്റ്റാളിൽ നിന്നും പരിചയപ്പെടാം. കേരള…
ജില്ലയിൽ മൂന്നു ഡിവിഷനുകളിലായി കത്തിനശിച്ചത് 119.7 ഹെക്ടർ വനം. വയനാട് വന്യജീവി സങ്കേതത്തിൽ 17 സംഭവങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനിൽ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്നിക്കിരയായി. നോർത്ത് വയനാട് ഡിവിഷനിൽ…
തീരദേശ-തോട്ടം-ഗോത്ര മേഖലകളിലെ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്‌പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 'ഏങ്കള സ്‌കൂളു' പദ്ധതിക്ക് കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കം. സംസ്ഥാനത്തെ ആറു സ്‌കൂളുകളിലാണ് എൻറിച്ച് പ്രോഗ്രാമിന്റെ…
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷവും ഭാര്യ ഷീനയ്ക്ക് 15 ലക്ഷവുമാണ് സർക്കാർ പ്രഖ്യാപിച്ചത്.…