പൊതു വാർത്തകൾ

മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് അവസരസമത്വം ഉറപ്പാക്കും : മന്ത്രി എൻ. ഷംസുദീൻ

September 15, 2026 0

#ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എഐ അധിഷ്ഠിത പരിശീലനം നൽകുന്ന മുകുളം പോർട്ടൽ ഉദ്ഘാടനം ചെയ്തു# മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന്…

വയോജനങ്ങളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി സമഗ്ര നിയമനിർമാണവുമായി കേരളം

September 15, 2026 0

സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി തയ്യാറാക്കുന്ന കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ, 2026 സംബന്ധിച്ച് മുഖ്യമന്ത്രി അവലോകന യോഗം നടത്തി. ബില്ലിന്റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും നിയമനിർമാണവുമായി സംസ്ഥാന…

നവരാത്രി ഉത്സവം: മുന്നൊരുക്കങ്ങൾ വിലയിരുത്തി ദേവസ്വം മന്ത്രി

September 15, 2026 0

നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകി.  നവരാത്രി മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട്…

വിദ്യാഭ്യാസം

തീയതി ദീർഘിപ്പിച്ചു

2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിയ്ക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ ദീർഘിപ്പിച്ചു. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പൊതുവിഭാഗം/SEBC അപേക്ഷകർക്ക് 1,000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷാഫീസ്…

തൊഴിൽ വാർത്തകൾ

വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ കരാർ നിയമനം

നോർക്ക റൂട്ട്‌സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ/ അനുബന്ധ വിഷയത്തിലെ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ…

ആരോഗ്യം

ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്ന്; ഉപയോഗവും വിൽപ്പനയും നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ നിംബാദി ചൂർണം ഗുണനിലവാരമില്ലാത്തതായി കണ്ടെത്തി. മംഗളോദയം ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങരംകുളം, കൊക്കൂർ പി.ഒ., മലപ്പുറം നിർമിച്ച CH133 ബാച്ച് മരുന്നിനാണ് ഗുണനിലവാര പരിശോധനയിൽ വീഴ്ച കണ്ടെത്തിയത്. 2029 മാർച്ച് വരെ…