ഡിസംബര്‍ 26 മുതല്‍ 30 വരെ ഗോവയില്‍ നടന്ന യോങ്ങ് മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവവിദ്യ, വെങ്കല മെഡല്‍ നേടിയ അമേയ സതീശന്‍, മാധവ്മധു എന്നിവരെ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.…

കാസര്‍കോട് സ്പഷ്യല്‍ തഹസില്‍ദാറുടെ (എല്‍.എ എന്‍എച്ച്) കാര്യാലയത്തിലേക്ക് ഡ്രൈവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും.

ഇരിയണ്ണി ജി.വി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എ (ഗണിതം) തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍.

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാദമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന്…

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മൂന്നുമാസത്തെ സൗജന്യ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നു. കാസര്‍കോട് വിദ്യാനഗറിലുള്ള ഗവഐ.ടി.ഐയിലാണ് പരിശീലനം. പരിശീലനകാലയളവില്‍ പഠിതാക്കള്‍ക്ക് സ്‌റ്റൈപെന്‍ഡ് നല്‍കും. താല്പര്യമുള്ളവര്‍ ജാതി, വരുമാനം ,വയസ്സ്,…

സമഗ്രശിക്ഷാ കേരളം കാസര്‍കോട് ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സി.കളില്‍ സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ബിരുദവും ദ്വിവത്സര ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍/ ബിഎഡ് ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ആണ് യോഗ്യത. യോഗ്യരായവര്‍…

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ തൊഴില്‍ മേള ജനുവരി എട്ടിന് പടന്നക്കാട് നെഹ്റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ www.jobfest.kerala.gov.in ലൂടെ…

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ യു പി വിദ്യാര്‍ഥികള്‍ക്കായി ജനുവരി മൂന്നിന് ക്വിസ്…

ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി വിതരണം ചെയ്യുന്നതിന് ഭൂമി നല്‍കാന്‍ തയ്യാറായിട്ടുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ജില്ലാ കളക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിന്…

സംസ്ഥാന സാക്ഷരതാമിഷന്റെ നിര്‍ദേശമനുസരിച്ച് സാക്ഷരതാ തുല്യതാ പഠിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം…