സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് റീല്‍സ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘എന്റെ കാസ്രോട് പിന്നിട്ട ഒന്‍പത് വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ ആസ്പതമാക്കിയാണ് റീൽസ് തയ്യാറാക്കേണ്ടത്. ‘ എന്റെ കേരളം ഒന്‍പതാണ്ടുകള്‍’ എന്നതാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം.
കാസർഗോഡ് ജില്ലയുടെ വിവിധ മേഖലകളില്‍ ദൃശ്യമായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അനുഭവ സാക്ഷ്യം റീല്‍സിലൂടെയും മൊബൈല്‍ ക്ലിക്കിലൂടെയും അവതരിപ്പിക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ റീല്‍സ്, പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം prdcontest@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് ഏപ്രില്‍ എട്ടിനകം എന്‍ട്രികള്‍ അയയ്ക്കണം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 04994 255145, 9496003201.