തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത്…

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഒരു വാർഡിലെ പോളിങ് സ്റ്റേഷനിൽ  പോളിങ് ഏജന്റായി നിയമിക്കപ്പെടുന്ന ആൾ ആ വാർഡിലെ വോട്ടർ ആയിരിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂർ- 1025,…

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11ന് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ…

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം- 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%, എറണാകുളം- 74.57% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ്…

ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒന്നാം ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ (പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം) പോളിംഗ് സ്റ്റേഷനിൽ ഡിസംബർ 11ന് റീപോൾ നടക്കും. വോട്ടിംഗ് മെഷീൻ തകരാർ സംബന്ധിച്ച വരണാധികാരിയുടെ  റിപ്പോർട്ടിനെ  തുടർന്ന്, ഇവിടെ…

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. ക്രമസമാധാന പാലനത്തിനും…

'എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം' ക്യാമ്പയിനിന്റെ ഭാഗമായി സി.ഡി.എസ് അധ്യക്ഷൻമാർക്കുവേണ്ടി നടത്തിയ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധവും ആന്റിബയോട്ടിക് സാക്ഷരതാ പരിശീലനവും ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം ഹാളിൽ ചേർന്ന…

കേരളം പിറന്നതുമുതല്‍ ഇന്നോളം എല്ലാ മേഖലയിലും അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് കൊയ്തതെന്ന് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള ഹൗസും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവിയുടെ 69-ാം വാര്‍ഷികാഘോഷവും മലയാള ദിന- ഭരണഭാഷാ വാരവും…

➣ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ…