2024-25 വർഷത്തെ രണ്ടാം വിള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ പാടശേഖര സമിതികളുടെയും, പാഡി മാർക്കറ്റിംഗ് ഓഫീസർമാരുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം കൃഷി വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്നു.…
കർഷകരുമായുള്ള ആത്മബന്ധം കാർഷികസർവകലാശാലകളുടെ പ്രവർത്തനത്തിന് കരുത്തേകും: മന്ത്രി പി. പ്രസാദ് കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിൻതുണ നൽകുന്ന കെ-അഗ്ടെക് ലോഞ്ച്പാഡ് പദ്ധതിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷിക മേഖലയിലെ…
കേരള കാർഷിക സർവകലാശാല 'കെ അഗ്ടെക് ലോഞ്ച്പാഡ്' എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്…
കരളകം പാടശേഖരത്തിൽ കൃഷി പുനരാരംഭിക്കുന്നതിന് രണ്ടുകോടിയുടെ സമഗ്ര പദ്ധതി ആവിഷ്കരിക്കും: കൃഷി മന്ത്രി
ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തിൽ വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽകൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ച് അടിയന്തരമായി നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.…
സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി രണ്ടും മൂന്നും ഘട്ട വിവരശേഖരണം സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് ജില്ലാ തലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല. ഫീൽഡ് ജോലികൾക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ…
മത്സ്യഫെഡിന്റെ കീഴിലുള്ള മാപ്പിളബേ ഹാച്ചറിയിൽ PL 10 മുതലുള്ള (PCR നെഗറ്റീവ്) വനാമി ചെമ്മീൻ കുഞ്ഞുങ്ങളും തിരുമുല്ലാവാരം (കൊല്ലം), കയ്പമംഗലം (തൃശ്ശൂർ), വെളിയംകോട് (മലപ്പുറം) ഹാച്ചറികളിൽ PL 10 മുതൽ PL 20 വരെയുള്ള…
ആടുകളെയും ചെമ്മരിയാടുകളെയും മാരകമായി ബാധിക്കുന്ന വൈറസ് രോഗ ബാധയായ PPR അഥവാ ആടു വസന്ത എന്ന രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം ഇന്ന് (ഒക്ടോബർ 18ന്) ആരംഭിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന്…
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കരമനയിൽ പ്രവർത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ 'സംരംഭകത്വത്തിനായി കൂൺ വിത്തുൽപാദനം' എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി ജൂലൈ മാസം നാലാം വാരം നടത്തും. രജിസ്‌ട്രേഷൻ ഫീസ് 500…
കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ കോഴിവളം കിലോയ്ക്ക് മൂന്ന് രൂപ നിരക്കിൽ കർഷകർക്ക് വിൽപ്പനയ്ക്ക് ലഭ്യമാണ്. ആവശ്യക്കാർ ബുക്കിങ്ങിന് ബന്ധപ്പെടേണ്ട ഫോൺ : 0471-2730804.