കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കരമനയിൽ പ്രവർത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ ‘സംരംഭകത്വത്തിനായി കൂൺ വിത്തുൽപാദനം’ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി ജൂലൈ മാസം നാലാം വാരം നടത്തും. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് അവസരം ഉണ്ടായിരിക്കും. താത്പര്യമുള്ളവർ 9446104347,  9645219270 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.