തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് എച്ച്.ഐ ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സ്ഥാപന മേധാവി മുമ്പാകെ ജൂലൈ 15നു രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2491682