കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ സംസ്ഥാന വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയയ്ക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. ജൂൺ 30ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ബോർഡ് നടത്തുന്ന നിയമനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലുള്ള തെറ്റിദ്ധാരണ മുതലെടുത്ത് ജോലി വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തുന്ന തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
