അക്ഷയ സംരംഭകരാകാന്‍ പട്ടികവിഭാഗക്കാര്‍ക്ക് അവസരം. സര്‍ക്കാര്‍ പുതുതായി അനുവദിച്ച 1037 അക്ഷയ കേന്ദ്രങ്ങളില്‍ 157 എണ്ണം പട്ടിക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി- 103, പട്ടികവര്‍ഗ്ഗം- 54 എന്നിങ്ങനെയാണ് സംവരണം ചെയ്തിട്ടുള്ളത്. ഇതിന് പുറമേ പൊതുവിഭാഗത്തിലും പട്ടികവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ 10 ശതമാനം മുന്‍ഗണനയും ലഭിക്കും. വനിതകള്‍, സ്വന്തമായി കെട്ടിട സൗകര്യമുള്ളവര്‍ എന്നിവര്‍ക്കും മുന്‍ഗണനയുണ്ട്.
അക്ഷയ തുടങ്ങാന്‍ തെരഞ്ഞെടുക്കപ്പെടുന്ന പട്ടികവിഭാഗക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പാ പദ്ധതികളിലൂടെ നല്‍കും. പ്ലസ് ടു /പ്രീഡിഗ്രി പാസ്സായ 18 നും 50 നും മധ്യേപ്രായമുള്ളവരാകണം അപേക്ഷകര്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. മാര്‍ച്ച് ഏഴ് വരെ അപേക്ഷ നല്‍കാം. ഏപ്രില്‍ 11 ന് എഴുത്തുപരീക്ഷ നടക്കും.
https://lbscentre.in/എന്ന വിലാസത്തില്‍ വേണം അപേക്ഷിക്കാന്‍. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട
സംശയങ്ങള്‍ക്ക് എല്‍ബിഎസിന്റെ ഹൈല്‍പ് ലൈന്‍ 04712560311,312 വായ്പയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്കായി കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപെടുക (മലപ്പുറം അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍- 04832731496, 9400068510.
