മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ ശ്രദ്ധിക്കണം. മകരവിളക്കിനായി നട തുറന്നിരിക്കുന്ന ഈ അവസരത്തിൽ ഭക്തജനത്തിരക്ക് വർധിക്കുകയാണ്. തൊഴാൻ വരുന്ന മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സഹകരിക്കണം. നിർദേശങ്ങൾ പാലിച്ച് എല്ലാവർക്കും മകരവിളക്ക് ദർശനം സുഗമമാക്കാൻ പ്രയത്‌നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം…

ജനപ്രിയ ഗാനങ്ങൾ പുലാങ്കുഴലിൽ ആലപിച്ച് അയ്യന് നാദാർച്ചന ഒരുക്കി പന്തളം സ്വദേശി മനോജ് വാസുദേവ്. പരമ്പരാഗതവും ആധുനികവുമായ വാദ്യോപകരണങ്ങൾ സമന്വയിപ്പിച്ചായിരുന്നു നാദമുരളി എന്ന് പേരിട്ട പരിപാടി അവതരിപ്പിച്ചത്.  അടൂർ ഓൾ സെയ്ൻ്റ്സ് സ്കൂൾ അധ്യാപകനാണ്…

മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം എടുത്തതെന്നും…

ശബരീശസന്നിധിയിൽ വച്ച് ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചു. NDRF അറക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡൻ്റ്  ഗെയ്ക്വാദും സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് മധുസുദനനും ചേർന്ന്  ഇരുവർക്കും…

ഈ വർഷത്തെ മണ്ഡല - മകരവിളക്ക്  സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു.  പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ…

സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മുതൽ  7.15 വരെ  നടന്ന കോഴിക്കോട് സ്വര ഓർക്കസ്ട്രയുടെ ഭക്തിഗാനമേള അയ്യപ്പഭക്തരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. കോഴിക്കോട് രാമനാട്ടുകര സ്വദേശിയും സംഗീതാധ്യാപകനുമായ സന്തോഷിൻ്റെ നേത്രത്വത്തിൽ…

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00…

ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന  തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു.  വനം വകുപ്പ് ഉദ്യോഗസ്ഥർ…

ശബരിമലയിലെ മാളികപ്പുറത്തെ ചിത്രകൂടത്തിനു മുന്നിൽ എല്ലാ വർഷവും അരങ്ങേറുന്ന  പുള്ളുവൻ പാട്ട് അനുഷ്ഠാനപരമായ സ്ഥാനം അലങ്കരിക്കുന്ന ഒരു പാരമ്പര്യകലാരൂപമാണ്. സർപ്പാരാധന സങ്കൽപ്പത്തിൽപ്പെടുന്നതാണ് ഈ അനുഷഠാനകല. പ്രദേശ വ്യത്യാസമനുസരിച്ച് സർപ്പപ്പാട്ട് , പുള്ളുവൻ പാട്ട് ,…