സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മുതൽ 7.15 വരെ നടന്ന കോഴിക്കോട് സ്വര ഓർക്കസ്ട്രയുടെ ഭക്തിഗാനമേള അയ്യപ്പഭക്തരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി. കോഴിക്കോട് രാമനാട്ടുകര സ്വദേശിയും സംഗീതാധ്യാപകനുമായ സന്തോഷിൻ്റെ നേത്രത്വത്തിൽ എട്ട് കലാകാരന്മാരാണ് അയ്യപ്പ ഭക്തിഗാനങ്ങൾ ആലപിച്ചത്. എൻ്റെ ഗുരുസ്വാമി, കണ്ണോളം കണ്ടത് പോരാ, ഉദിച്ചുയർന്നു മാമലമേലേ തുടങ്ങി നിരവധി പ്രശസ്തമായ ഗാനങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു ഇവരുടെ ശബരീശ സന്നിധിയിലെ സംഗീതാർച്ചന.
