ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു…

മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു. പ്രഗത്ഭനായ പാർലമെന്റെറിയനും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന്  കെ. രാധാകൃഷ്ണൻ അനുസ്മരിച്ചു.

*രോഗിയുടെ വിവരങ്ങൾ തത്സമയം ആശുപത്രി സ്‌ക്രീനിൽ *കനിവ് 108 ആംബുലൻസുകൾ ഓടിയത് 5.8 ലക്ഷം ട്രിപ്പുകൾ സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ…

സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ 'ലക്കി ബിൽ ' മൊബൈൽ  ആപ്പിന്റെ    ഓണം ബമ്പർ  നറുക്കെടുപ്പിലേക്ക്  സെപ്റ്റംബർ  30 വരെ ബില്ലുകൾ സമർപ്പിക്കാം. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഓഗസ്റ്റ് 16 ന് ഉദ്ഘാടനം ചെയ്ത 'ലക്കി ബിൽ' മൊബൈൽ ആപ്പിന് …

വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് ബഹുമുഖ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള എക്‌സൈസ് വകുപ്പ് സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ''നർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്.…

10,271 പേർക്ക് സഹായം സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധി മൂന്നാംഘട്ടത്തിൽ 10,271 അപേക്ഷകൾ പരിഗണിച്ച് 21.36 കോടി രൂപ അനുവദിച്ചതായി സഹകരണ, രജിസ്‌ട്രേഷൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇന്ന് (23 സെപ്റ്റംബർ) ചേർന്ന ഉന്നതതല സമിതിയാണ് അംഗ സമാശ്വാസ നിധിയിൽ…

ഡോ.എം ലീലാവതിക്കും എം ജയചന്ദ്രനും സമഗ്ര സംഭാവനക്കുള്ള അവാർഡ് മികച്ച ജില്ല പഞ്ചായത്തായി കണ്ണൂർ വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ  നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക്  സംസ്ഥാന…

സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗ് ശക്തമാക്കും ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയിഡും സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി…

മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ 250 കോടിയുടെ വികസനം പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…

33 പുതിയ ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് വിദഗ്ധ പരിശീലനം ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ്…