കേരളത്തിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി. അതില്‍ എട്ടാമതായി പൂര്‍ത്തീകരിച്ചതാണ്  പാറക്കടവ് നെല്ലിപ്പാറ ഭാഗത്തേത്. ഒരുകൂട്ടം കര്‍ഷകര്‍ക്ക് ഒരു ജലസ്രോതസില്‍ നിന്ന് ഒരേസമയം ശാസ്ത്രീയമായി വെള്ളം എത്തിക്കുന്ന രീതിയാണിത്. വെള്ളം വെറുതെ ഒഴുക്കിക്കളയുകയല്ല ഇവിടെ ചെയ്യുന്നത്. കൃത്യമായ പൈപ്പ് ലൈനുകളിലൂടെ വിളകളുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് വെള്ളമെത്തിക്കുന്നു. ഇതിലൂടെ ജലനഷ്ടം ഒഴിവാക്കാം എന്ന് മാത്രമല്ല, വെള്ളത്തോടൊപ്പം തന്നെ ആവശ്യമായ വളവും ചെടികള്‍ക്ക് നല്‍കാന്‍ സാധിക്കും (Fertigation). കുറഞ്ഞ അളവില്‍ വെള്ളവും വളവും ഉപയോഗിച്ച് കൂടുതല്‍ വിളവ് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അമിതമായ വെള്ളത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന കുമിള്‍ രോഗങ്ങള്‍, മണ്ണിന്റെ ലവണാംശം വര്‍ദ്ധിക്കല്‍ എന്നിവ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പമ്പിംഗിന് ആവശ്യമായ വൈദ്യുതിയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാകുന്നത് മൂലം ഊര്‍ജ്ജ ലാഭമുണ്ടാക്കുന്നു. സോളിനോയ്ഡ് വാല്‍വുകള്‍ അടക്കമുള്ള ഓട്ടോമാറ്റിക്  ആധുനികസംവിധാനമാണ് വെള്ളം വിതരണം ചെയ്യാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.പദ്ധതിയുടെ നേട്ടങ്ങള്‍

ജലസേചന വകുപ്പില്‍ നിന്നും 22.28 കോടി രൂപ ഭരണാനുമതി ലഭിച്ച കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമാണിത്. ഒന്നാം ഘട്ടത്തിനായി 3.23 കോടി രൂപയാണ് ചെലവഴിച്ചത്.  ഇതിലൂടെ 47 ഏക്കര്‍ സ്ഥലത്ത് ജലസേചനം ഉറപ്പാക്കി. 67 കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. ഏലം, ജാതി തുടങ്ങിയ സുഗന്ധവിളകള്‍ക്കായി മൈക്രോ ഇറിഗേഷന്‍ നടപ്പിലാക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ മാതൃകയാണിത്. ഇതോടൊപ്പം തന്നെ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നടത്തി.ഏതാണ്ട് 32.85 ഏക്കര്‍ സ്ഥലത്ത് കൂടി ഇത് വ്യാപിപ്പിക്കുകയും 40 കര്‍ഷക കുടുംബങ്ങള്‍ക്ക് കൂടി ഇതിന്റെ ഗുണം ലഭ്യമാക്കുകയും ചെയ്യും. മഹിദ്ര ഇ.പി.സി. ഇറിഗേഷന്‍ ലിമിറ്റെഡ് എന്ന  കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ കര്‍ഷക പങ്കാളിത്തമാണ്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കര്‍ഷക സമിതികള്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ആദ്യ മൂന്ന് വര്‍ഷത്തെ പരിപാലനം കരാര്‍ കമ്പനി തന്നെ നിര്‍വ്വഹിക്കും. കൂടാതെ കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനവും ഉറപ്പാക്കിയിട്ടുണ്ട്.

ചിത്രം 1: മന്ത്രി റോഷി അഗസ്റ്റിന്‍ പാറക്കടവ് നെല്ലിപ്പാറ ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
2. മന്ത്രി റോഷി അഗസ്റ്റിന്‍ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.

വീഡിയോ – https://we.tl/t-f5Nq9UiBHp