2025-26 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വഴി നടപ്പിലാക്കുന്ന ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് ഭവനവായ്പ സഹായം എടുത്തിട്ടുള്ള കുറഞ്ഞത് 3 സെന്റ് ഭൂമിയുള്ള, എൽ. ഐ. ജി/ എം.ഐ.ജി 1 വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തമായി വീട് നിർമിക്കുന്നതിനായുള്ള പദ്ധതിയാണിത്. 100 മുതൽ 160 ച.മീ.വരെ വിസ്തീർണ്ണമുള്ള വീടിന്റെ ആകെ നിർമ്മാണ ചെലവിന്റെ 25 ശതമാനം സർക്കാർ സബ്‌സിഡിയായി കണക്കാക്കുന്ന ഈ പദ്ധതിയിൽ സർക്കാർ സബ്സിഡി 3 ലക്ഷം രൂപയാണ്. അപേക്ഷകൾ www.kshb.kerala.gov.in മുഖേന ജൂലൈ 21 മുതൽ ആഗസ്റ്റ് 22 വരെ ഓൺലൈനായി സ്വീകരിക്കും. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
