കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് സ്‌നേഹത്തോടെയുള്ള പരിപാലനവും…

സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന…

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ…

മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും, യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ (KIIFB) നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും കൃത്യമായി പഠിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെ…

* കേരളത്തെ എഷ്യയിലെ ഏറ്റവും വലിയ എവിയേഷൻ ഹബ്ബാക്കും കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ സർക്കാർ പൂർണ്ണമായും നടപ്പിലാക്കും.…

മലബാർ റിവർ ഫെസ്റ്റിവൽ 2026ന്റെ പന്ത്രണ്ടാമത് എഡിഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുമെന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും…

സംസ്ഥാന നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിൽ എക്‌സൈസ് നയത്തിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചിട്ടുണ്ടെന്നും, വകുപ്പിന്റെ മാറ്റത്തെക്കുറിച്ച് സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിൽ…

പാലങ്ങളുടെയും ജംഗ്ഷനുകളുടെയും സൗന്ദര്യവൽക്കരണത്തിനായി പുതിയ സ്പോൺസർഷിപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ. പാലങ്ങളിൽ ലൈറ്റുകൾ, ചെടിച്ചട്ടികൾ എന്നിവ സ്ഥാപിക്കുന്നതിനും ജംഗ്ഷനുകൾ മോടിപിടിപ്പിക്കുന്നതിനും കമ്പനികളുടെയും നാട്ടുകാരുടെയും സഹായം സ്വീകരിക്കും.  സ്പോൺസർ ചെയ്യുന്നവർക്ക്…

അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ''പ്രോജക്ട് സീറോ'' പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര -വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും…

മുനമ്പം നിവാസികളെ യാതൊരു കാരണവശാലും കുടിയൊഴിപ്പിക്കില്ലെന്നും അവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ വഖഫ് ബോർഡ്, ഭരണമൊഴിയുന്നതിന് തൊട്ടുമുൻപായി മുനമ്പത്തെ ഭൂമി വഖഫ് പോർട്ടലിൽ രജിസ്റ്റർ…