കേരള സര്‍ക്കാരിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല തൊഴില്‍മേള ‘സ്പെക്ട്രം ജോബ് ഫെയര്‍ 2025’ കാസര്‍കോട് ഗവ. ഐടിഐ യില്‍ ഇന്ന് (മെയ് 27ന്) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കും. തൊഴില്‍മേഖലയ്ക്ക് വൈദഗ്ധ്യമുള്ള തൊഴില്‍ സേന എന്ന ആശയവുമാണ് സ്പെക്ട്രം ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.  കേരളത്തിന് അകത്തും പുറത്തുമായുള്ള 80ലധികം കമ്പനികളിലായി 1000 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐ കളില്‍ നിലവില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട ഒരു വര്‍ഷ ട്രെയിനികള്‍ക്കും ദ്വിവത്സര ട്രേഡുകളിലെ രണ്ടാം വര്‍ഷ ട്രെയിനികള്‍ക്കും ഐടിഐ പാസായവര്‍ക്കും നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കും ജോബ് ഫെയറില്‍ പങ്കെടുക്കാം.  കെ.കെ.ആര്‍.എം ന്റെ ഡി.ഡബ്ല്യു.എം.എസ് ഐ.ഡി ലഭിച്ചവര്‍ക്ക് മാത്രമേ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ സാധിക്കൂ.  വെബ്സൈറ്റ്- www.knowledgemission.kerala.gov.in. ഫോണ്‍- 9048790503, 04994 256440.