കേരളത്തിലെ ട്രഷറികൾ ആധുനിക വത്കരിച്ച് കൂടുതൽ ജനകീയമാവുകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞു. ഹോസ്ദുർഗ്ഗ് സബ് ട്രഷറി ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതികൂല കാലാവസ്ഥയിലും നിറഞ്ഞ് നിൽക്കുന്ന കാഞ്ഞങ്ങാട് ടൗൺ ഹാൾ സൂചിപ്പിക്കുന്നത്മനും ട്രഷറികളുടെ ജനകീയതയാണെന്നും മന്ത്രി പറഞ്ഞു. ദേശസാൽകൃത ബാങ്ക്കളോട് കിട പിടിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഇന്ന് ട്രഷറികളിൽ ലഭ്യമാണ്. മാർച്ച് മാസത്തിൽ പോലും നീണ്ട ക്യൂ ഒഴിവായി എന്നും മന്ത്രി പറഞ്ഞു. പെൻഷൻ കാരെ കൂടി പരിഗണിച്ച് ഇരിക്കാനുള്ള സൗകര്യം, കൂടി വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവ പുതിയ കെട്ടിടങ്ങളിൽ ഉറപ്പാക്കുമെന്നും കേരളത്തിൽ ഏറ്റവും പഴക്കമുള്ള സബ് ട്രഷറികളിൽ ഒന്നാണ് എന്നും മന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി.. യോഗത്തിൽ ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ ജി രമാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. എം പി രാജ്മോഹൻ ഉണ്ണിത്താൻ, എം. രാജഗോപാലൻ എം.എൽ. എ എന്നിവർ വിശിഷ്ടാതിഥികളായി. കാഞ്ഞങ്ങാട് നഗ രസഭ ചെയർപേഴ്സൺ കെ വി സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വൈസ്പ്രസിഡൻ്റ് സബീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.കെ.രാജ്മോഹൻ, അഡ്വ.പി.വി സുരേഷ്, എം.അനിസാർ, ബഷീർ വെള്ളിക്കോത്ത്, ദിലീപ് മേടയിൽ, എം. കുഞ്ഞിമൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ കെ റീജ നന്ദിയും പറഞ്ഞു.

പതിറ്റാണ്ടുകൾ പഴക്കമുള്ള പുതിയകോട്ടയിലെ പഴയ ട്രഷറി കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് 1.48 കോടിയുടെ ഒറ്റനില കെട്ടിടം പണിയുക. നിലവിൽ അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലാണ് ട്രഷറി പ്രവര്‍ത്തിച്ചു വരുന്നത്. 2424 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ഒരു നില കെട്ടിടത്തിൽ സബ് ട്രഷറിക്ക് ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഉണ്ടാകും. ഓഫീസർമാരുടെ കാബിൻ, റെക്കോർഡ് റൂം , ഗാർഡ് റൂം ,പെൻഷൻ ലോഞ്ച് , പണമിടപാട് ഏരിയ, പൊതു ശൗചാലയം, ഡൈനിങ് ഹാൾ എന്നിവ കെട്ടിടത്തില്‍ ഒരുക്കും. 274 ദിവസമാണ് നിർമ്മാണ കാലാവധി.