പൈവളിഗെ ഗവ. ഹയര്‍  സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, ബോട്ടണി, ഫീസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഒഴിവിലേക്ക് മെയ് 29ന് രാവിലെ 11ന് സ്‌കൂളില്‍ കൂടിക്കാഴ്ച്ച നടക്കും. ഫോണ്‍- 949549840.


ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് മെയ് 29ന് രാവിലെ 9.30ന് സ്‌കൂളില്‍ കൂടിക്കാഴ്ച്ച നടക്കും. എച്ച്.എസ്.എസ്.ടി ഹിസ്റ്ററി, എക്കണോമിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്. എച്ച്.എസ്.എസ്.ടി ജൂനിയര്‍ അറബിക്, ഹിന്ദി, കൊമേഴ്സ്, ഇംഗ്ലീഷ്. ഫോണ്‍- 9447522079.


മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്. എസ്.ടി ഹിന്ദി (1) ഇംഗ്ലീഷ് ( 1) മലയാളം (1) സോഷ്യല്‍ സയന്‍സ് (1) ഫിസിക്കല്‍ സയന്‍സ് (കന്നഡ) (1) ഡ്രോയിങ് ടീച്ചര്‍ (1) യു.പി.സ്.ടി (മലയാളം) യു.പി.സ്.ടി ഹിന്ദി (1) യു.പി.സ്.ടി അറബിക് (1)തസ്തികയില്‍ ദിവസവേതനാ ടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. മെയ് 28ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.


പെര്‍ഡാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം (രണ്ട്), ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ്്, യു.പി.എസ്.ടി (മലയാളം) ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (രണ്ട്) ജൂനിയര്‍ ലാംഗ്വേജ്  അറബിക് എന്നീ താല്‍ക്കാലിക അധ്യാപക തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാത്ഥികള്‍ അസ്സല്‍ രേഖകളുമായി മെയ് 28ന് രാവിലെ 10.30ന് സ്‌കൂളില്‍ കൂടിക്കാഴച്ചക്ക് ഹാജരാകണം. ഫോണ്‍- 9048405684.


മഡിയന്‍ ഗവ. എല്‍.പി സ്‌കൂളില്‍ അറബി പാര്‍ട്ട് ടൈം – 1 താല്ക്കാലിക ഒഴിവിലേക്ക് മെയ് 28ന്  രാവിലെ പത്തിന്  കൂടിക്കാഴ്ച്ച  നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.


ഇരിയണ്ണി ജി.വി.എച്ച്എസ്.എസില്‍ ഹൈസ്്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്  -1 , എച്ച്.എസ്.ടി മലയാളം – 1  തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 29 ന് രാവിലെ പത്തിന് കൂടിക്കാഴ്ച്ച നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴച്ചക്ക് ഹാജരാകണം. ഫോണ്‍- 9495093814.


മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.ടി അറബിക് (1) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന്റെ  കൂടിക്കാഴ്ച മെയ് 28ന് രാവിലെ പത്തിന് സ്‌കൂളില്‍ നടക്കും.


അംഗടിമൊഗര്‍ ജി.എച്ച്.എസ്.എസ്  സ്‌കൂളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച മെയ് 30 ന് ഉച്ചക്ക് 12 ന് സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി ഓഫീസില്‍ നടക്കും. എച്ച്.എസ്.എസ്.ടി എക്കണോമിക്സ് (സീനിയര്‍-1), എച്ച്.എസ്.എസ്.ടി ഹിസ്റ്ററി (സീനിയര്‍-1), എച്ച്.എസ്.എസ്.ടി ജ്യോഗ്രഫി (ജൂനിയര്‍ – 1) എച്ച്.എസ്.എസ്.ടി (മലയാളം – ജൂനിയര്‍ – 1), എച്ച്.എസ്.എസ്.ടി  (കൊമേഴ്സ് – സീനിയര്‍-1, ജൂനിയര്‍ – 1) ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ – 9446461450.