ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ കാര്യക്ഷമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ടാം ഘട്ട പരിശീലനം നൽകി. ജില്ലാ പൊലീസ് ആസ്ഥാനത്തെ കെയർ ആൻഡ് ട്രാഫിക് പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലനം ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. പി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസന്ദർശനം, വൃദ്ധർ-സ്ത്രീകൾ-കുട്ടികൾ എന്നിവർക്കായുള്ള സുരക്ഷാ നിയമസഹായം, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള ഇടപെടൽ വിഷയങ്ങളിൽ സർക്കിൾ ഇൻസ്‌പെക്റ്റർമാരായ ഉണ്ണികൃഷ്ണൻ, പ്രേമാനന്ദൻ എന്നിവർ ക്ലാസെടുത്തു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നൂർമുഹമ്മദ് അധ്യക്ഷനായ പരിപാടിയിൽ , കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.റ്റി. രാമദാസ്, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ശിവകുമാർ, ജില്ലാ പ്രസിഡന്റ് സത്യൻ, ക്രൈം ബ്രാഞ്ച് എസ്.ഐ.മാരായ അനന്തകൃഷ്ണൻ, റ്റി.പി. അച്ചുതാനന്ദൻ എന്നിവർ പങ്കെടുത്തു.