കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി കുട്ടികള്‍ക്ക് കൂടുതല്‍ ഫലപ്രദമായി ബോധവത്കരണം നല്‍കുന്നതിന് 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഓക്‌സിലറി നഴ്‌സ് മിഡൈ്വഫറി സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 2018 ജനുവരി ഒന്നിന് 18 നും 44 നും മധ്യേ. നിയമന കാലാവധി മാര്‍ച്ച് 2019 വരെ. പ്രതിമാസം 13,000 രൂപ ഹോണറേറിയം. താത്പര്യമുളളവര്‍ വെളളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം), യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഏപ്രില്‍ 17-ന് രാവിലെ 10.30 ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിനായി മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക വര്‍ഗ വികസന ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.