കണ്ണൂർ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് വിവിധ തലങ്ങളിലായി ജില്ലയില്‍ 230 പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തള്ളി. ഇതോടെ നിലവിലുള്ള പത്രികകളുടെ എണ്ണം 10099 ആയി. ജില്ലാ പഞ്ചായത്തില്‍ ലഭിച്ച 122 പത്രികകളും സ്വീകരിച്ചു. കോര്‍പ്പറേഷനില്‍ ലഭിച്ച 442 പത്രികകളില്‍ ഒരെണ്ണം നിരസിച്ചു.

നഗരസഭകളില്‍ ആകെ ലഭിച്ച 1902 പത്രികകളില്‍ 50 എണ്ണം നിരസിച്ചു. 1852 പത്രികകളാണ് നിലവിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ ലഭിച്ച 846 പത്രികകളില്‍ 29 എണ്ണം നിരസിക്കുകയും 817 പത്രികകള്‍ സ്വീകരിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്തുകളിലായി ആകെ ലഭിച്ച 7017 നാമനിര്‍ദ്ദേശ പത്രികകളില്‍ 6867 എണ്ണം സ്വീകരിക്കുകയും 150 എണ്ണം നിരസിക്കുകയും ചെയ്തു. അഞ്ച് പത്രികകള്‍ ആക്ഷേപത്തെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനം, സ്വീകരിച്ച നാമനിര്‍ദേശ പത്രികകള്‍, തള്ളിയ നാമനിര്‍ദേശ പത്രിക ബ്രാക്കറ്റില്‍ എന്ന  ക്രമത്തില്‍.
നഗരസഭകളില്‍ ആകെ- 1852 (50)
തളിപ്പറമ്പ്-174(2)
കൂത്തുപറമ്പ്-171(2)
തലശ്ശേരി – 392(1)
പയ്യന്നൂര്‍- 255(0)
ഇരിട്ടി- 259(1)
പാനൂര്‍- 321(4)
ശ്രീകണ്ഠാപുരം- 158(38)
ആന്തൂര്‍- 122(2)

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 62(22)
ഗ്രാമ പഞ്ചായത്തുകള്‍ – 661(27)
കോട്ടയം- 85(1), മാങ്ങാട്ടിടം- 110(0), ചിറ്റാരിപറമ്പ്-70(22), കുന്നോത്ത്പറമ്പ്-146(3), തൃപ്രങ്ങോട്ടൂര്‍-142(0) , പാട്യം- 108(1).

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് – 87(1)
ഗ്രാമ പഞ്ചായത്തുകള്‍ – 682 (9)
കൂടാളി- 114(0), പായം-115(1) , അയ്യങ്കുന്ന്- 135(8), ആറളം-131(0), തില്ലങ്കേരി-84(0), കീഴല്ലൂര്‍-103(0)

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 85(1)
ഗ്രാമ പഞ്ചായത്തുകള്‍ – 754(44)
കണിച്ചാര്‍ -111(1), കേളകം- 107(0), കോളയാട് – 105(0), കൊട്ടിയൂര്‍-95(1) , മാലൂര്‍ -71(42) , മുഴക്കുന്ന് – 131(0), പേരാവൂര്‍- 134(0)

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 60(0)
ഗ്രാമ പഞ്ചായത്തുകള്‍ – 446(5)
ചിറക്കല്‍ -109 (2), വളപട്ടണം- 91 (0), അഴീക്കോട് -147(1), പാപ്പിശ്ശേരി – 99(2)

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് – 61(1)
ഗ്രാമ പഞ്ചായത്തുകള്‍ – 467(1)
കൊളച്ചേരി – 105(0) , മുണ്ടേരി -108(0) , ചെമ്പിലോട് 111(1) , കടമ്പൂര്‍ – 73(1 മാറ്റിവെച്ചു), പെരളശ്ശേരി – 70(0)

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് – 64 (1)
ഗ്രാമ പഞ്ചായത്തുകള്‍ – 586(15)
ചെറുതാഴം -65 (0) , മാടായി -106(0) , ഏഴോം -46(0) , ചെറുകുന്ന്- 45(15), മാട്ടൂല്‍- 113(0), കണ്ണപുരം -50(0) , കല്യാശേരി -70(0) , നാറാത്ത് -91(0) .

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 77(0)
ഗ്രാമ പഞ്ചായത്തുകള്‍ -554 (33)
ചെറുപുഴ- 122 (3) , പെരിങ്ങോം വയക്കര – 94(0), കാങ്കോല്‍-ആലപ്പടമ്പ 45 (0) – , കരിവെള്ളൂര്‍ – പെരളം 65 (0) , രാമന്തളി – 66(27) , കുഞ്ഞിമംഗലം- 81 (2) , എരമം – കുറ്റൂര്‍ – 81 (1).

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 54(1)
ഗ്രാമ പഞ്ചായത്തുകള്‍ – 310(10)
ചൊക്ലി -103(1), പന്ന്യന്നൂര്‍ -69(0) , മൊകേരി -69(9) , കതിരൂര്‍- 69(0)

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് – 75(2)
ഗ്രാമ പഞ്ചായത്തുകള്‍ – 696(1)
മുഴപ്പിലങ്ങാട്-89(0) , വേങ്ങാട്-114(0), ധര്‍മ്മടം- 129(1), എരഞ്ഞോളി -74(0), പിണറായി -106(0), ന്യൂ മാഹി -88(0), അഞ്ചരക്കണ്ടി -96(0)

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 89(0)
ഗ്രാമ പഞ്ചായത്തുകള്‍ – 729(5)
ഇരിക്കൂര്‍-81(1) , എരുവേശ്ശി-91(0) , പയ്യാവൂര്‍ -125(2), മയ്യില്‍-84(1) , ഉളിക്കല്‍- 137(0), കുറ്റിയാട്ടൂര്‍-88(1), മലപ്പട്ടം -48(0) , പടിയൂര്‍- 75(0, ആക്ഷേപമുള്ള പത്രികകള്‍ 4)

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് – 102(0)
ഗ്രാമ പഞ്ചായത്തുകള്‍ – 982(0)
ഉദയഗിരി -105(0), ആലക്കോട് -134(0), നടുവില്‍ -120(0),ചപ്പാരപ്പടവ് -104(0), ചെങ്ങളായി- 117(0), കുറുമാത്തൂര്‍ -131(0), പരിയാരം- 135(0), പട്ടുവം- 70(0) , കടന്നപ്പള്ളി പാണപ്പുഴ- 60(0).