പാലക്കാട്: കാഞ്ഞിരപ്പുഴയിലെ ജലത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ പദ്ധതി പ്രദേശത്ത് മഴക്ക് സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഡാമിലെ ജലനിരപ്പ് 95.29 മീറ്ററായി നിലനിര്‍ത്തുന്നതിന് പുഴയിലേക്ക് അധിക ജലം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കുന്നതിനാലാണ് ഒഴുക്ക് വര്‍ദ്ധിക്കുക.