ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സൗരോർജ്ജ പദ്ധതി പൂർണ്ണ വിജയത്തിലേയ്ക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ സോളാർ വൈദ്യുതി നിലയം സ്ഥാപിച്ചത്. മഴക്കാലത്ത് പഞ്ചായത്ത് പരിധിയിൽ വൈദ്യുതിമുടക്കം പതിവായിരുന്നു. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് പലപ്പോഴും ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും നിലയ്ക്കുന്ന സാഹചര്യത്തിലേയ്ക്ക് നീങ്ങി. ഈ അവസ്ഥ തുടർന്നപ്പോഴാണ് സോളാർ പ്ലാന്റ് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പഞ്ചായത്തിൽ സജീവമായത്.
ലോകബാങ്കിന്റെ സഹായത്തോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തിയാണ് മരിയാപുരം പഞ്ചായത്ത് ഓഫീസ് പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള സോളാർപ്ലാന്റ് എന്ന ആശയത്തിലേയ്ക്ക് എത്തിയത്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് 10 കെവി പ്ലാന്റ് പര്യാപ്തമാണ് എന്ന അനർട്ട് സർവ്വെ പ്രകാരമായിരുന്നു പദ്ധതിയുടെ തുടക്കം. 16,34,000 രൂപ അടങ്കൽ വരുന്ന സോളാർ വൈദ്യുതി നിലയം പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. ഇതിൽ 9,72,00,0 രൂപ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് ചെലവഴിച്ചു. ബാക്കി തുക അനർട്ടിൽ നിന്നും സബ്‌സിഡി ഇനത്തിൽ പഞ്ചായത്തിന് ലഭിച്ചു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചപ്പോൾ ഓഫീസ് പ്രവർത്തനം വൈദ്യുതി മുടക്കംമൂലം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി പഞ്ചായത്തിൽ സൗരോർജ്ജ നിലയം സ്ഥാപിതച്ചതോടെ 10000 രൂപയോളം വന്നിരുന്ന വൈദ്യുതി ബിൽ മിനിമം ചാർജായ 1250 രൂപയായി നിർത്തുന്നതിന് സാധിക്കുന്നുൺെന്ന് മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൺ് ഡോളി ജോസ് പറഞ്ഞു. മതിയായ അളവിൽ സൂര്യപ്രകാശം ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് കെഎസ്ഇബി വൈദ്യുതിയെ പഞ്ചായത്ത് ആശ്രയിക്കുന്നത്.