എറണാകുളം: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 1,47000 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ജില്ലയിൽ വിതരണത്തിനായി ഇന്ന് എത്തി. ഇന്ന് 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കിയ വാക്സിനുകൾ 12.30ന് ജില്ലയിൽ എത്തിച്ചു. 147,000 ഡോസ് വാക്സിനുകളാണ് എത്തിയിട്ടുള്ളത്. ഇതിൽ തൃശൂർ (31,000 ) പാലക്കാട്(25,500 )കോട്ടയം (24,000 ),ഇടുക്കി(7500) എന്നീ ജില്ലകളിലേക്കുള്ള വാക്സിനുകളും അടങ്ങിയിയിട്ടുണ്ട്. ഇന്നുതന്നെ അതാതു ജില്ലകളിലേക്കുള്ള വാക്സിനുകൾ വിതരണത്തിനായി കൊണ്ടുപോകുന്നതാണ്.

12000 ഡോസ് അടങ്ങിയ 12 ബോക്സുകളും കൂടാതെ 3000 ഡോസിൻ്റെ ഒരു ബോക്സിലുമായാണ് വാക്സിൻ എത്തിയിട്ടുള്ളത്. 2 മുതൽ 8 ഡിഗ്രി താപനിലയിൽ സൂക്ഷിക്കുന്നതിനുള്ള വാക്കിങ് കൂളറിലാണ് വാക്സിൻ സംഭരിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന റീജിയണൽ വാക്സിൻ സ്റ്റോറിലാണ് വാക്സിൻ എത്തിയിട്ടുള്ളത്. 59000 ഡോസ് വാക്സിന് ജില്ലക്ക് ലഭ്യമായതില് 1070 ഡോസ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ആരോഗ്യ പ്രവര്ത്തകര്ക്കും 56,910ഡോസ് വാക്സിൻ സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പ്രവര്ത്തകര്ക്കുമാണ് നല്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും