തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ഭാരതീയ ചികിത്സാ വകുപ്പ്) പഞ്ചകർമ തെറാപ്പിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.  ഡി.എ.എം.ഇ അംഗീകൃത ആയുർവേദ പഞ്ചകർമ തെറാപ്പി കോഴ്‌സ് സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.  ദിവസം 675 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 18,900 രൂപ ലഭിക്കും.  യോഗ്യതയുള്ള ഉദേ്യാഗാർഥികൾ ഈ മാസം 10 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന് സമീപമുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ അസൽ രേഖകൾ സഹിതം അഭിമുഖത്തിനെത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) അറിയിച്ചു.