തിരുവനന്തപുരം:  റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്  കളക്ടറേറ്റില്‍ എ.ഡി.എം  ഇ. മുഹമ്മദ് സഫീര്‍ ദേശീയ പതാക ഉയര്‍ത്തി.
130 കോടി ജനങ്ങളെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നത് രാജ്യത്തിന്റെ ഭരണഘടനയാണെന്നും നിരവധിപേരുടെ ത്യാഗോജ്ജ്വലമായ പരിശ്രമത്തിലൂടെ എഴുതപെട്ട ഭരണഘടനയോടു ഓരോ പൗരനും കടപ്പാടുണ്ടാകണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, കളക്ടറേറ്റ് ജീവനക്കാര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.