കാസർഗോഡ്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ വയോ മിത്രം പദ്ധതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ റിപ്പോർട്ട് അവതരിപ്പിച്ചു.

വയോമിത്രം ഓഫീസ് ജില്ലാ കളക്ടർ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബാലകൃഷ്്ണൻ, പി.വി മിനി, ഹമീദ് പൊസോളിഗെ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ്.എൻ സരിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ബി.കെ നാരായണൻ, പി. സവിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. നളിനി, രവിപ്രസാദ്, എം. യശോദ, വാസന്തി ഗോപാലൻ, തിനിയ നായ്ക്, ബി. കൃഷ്ണൻ, സാവിത്രി ബാലൻ, എം. കുഞ്ഞമ്പു നമ്പ്യാർ, എം. തമ്പാൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ശങ്കരൻ, രത്നാകര, കെ.നാസർ, കെ. വാരിജാക്ഷൻ, ജോയിന്റ് ബി.ഡി.ഒ ഗീത എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു സ്വാഗതവും സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ജിഷോ ജെയിംസ് നന്ദിയും പറഞ്ഞു.

പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കിലൂടെ ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും സേവനം ലഭ്യമാക്കുന്നതിനൊപ്പം സൗജന്യ മരുന്നുകളും കൗൺസിലിങും ലഭ്യമാകും. ബ്ലോക്ക് പരിധിയിലെ വയോജനങ്ങളുടെ സമ്പൂർണ ആരോഗ്യ സുരക്ഷ ഇതു വഴി സാധ്യമാകും.