തൃശ്ശൂർ: ശതാബ്ദി നിറവില്‍ നില്‍ക്കുന്ന അരണാട്ടുകര തരകന്‍സ് എല്‍ പി സ്‌കൂളില്‍ ഔഷധജീവനി – ഔഷധസസ്യ പ്രദര്‍ശന തോട്ടത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സുഭിക്ഷ നഗരം കാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ 10,000 രൂപ ചിലവഴിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

ഔഷധസസ്യങ്ങളുടെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി വിവിധ സ്ഥാപനങ്ങളില്‍ ഔഷധസസ്യങ്ങളുടെ പ്രദര്‍ശന തോട്ടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയ മുറ്റത്ത് ഔഷധ ഉദ്യാനം ഒരുക്കുന്നത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍,സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സൈമണ്‍ തേര്‍മഠം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ എ ബെന്നി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി ആര്‍ നരേന്ദ്രന്‍, കെ സരസ്വതി,അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഉണ്ണിരാജന്‍, സത്യവര്‍മ്മ പി സി, കൃഷി ഓഫീസര്‍ ശരത് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു