‘ബരിയര്‍ ഫ്രീ കോഴിക്കോട്’ എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി  ജില്ലയിലെ എഞ്ചിനീയര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കാന്‍ നിരവധി പരിപാടികളാണ് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,  എന്നിവിടങ്ങള്‍ ആദ്യഘട്ടത്തില്‍ ഭിന്നശേഷി സൗഹൃദമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ ഏറെ പരിഗണന ലഭിക്കേണ്ടവരാണ.് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും നടപ്പിലാക്കുമ്പോഴും അവ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പുവരുത്തേണ്ട തുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നം ജില്ലാ കലക്ടര്‍ യു.വി. ജോസ് പറഞ്ഞു.
ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ പി.ഡബ്ല്യൂ.ഡി എക്‌സി.എഞ്ചിനീയര്‍ ശ്രീകാന്ത്, സി.ആര്‍.സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജിലി, സി.ആര്‍.സി അസ്സി. പ്രൊഫസര്‍ കുറിഞ്ചി ശെല്‍വന്‍, കോര്‍പറേഷന്‍ എക്‌സി.എഞ്ചിനീയര്‍ രമേശ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് തുടങ്ങിയവര്‍ ക്ലാസുകളെടുത്തു.