അംഗപരിമിതര്‍ക്കുള്ള അവകാശങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് തല ഉദ്യോഗസഥര്‍ക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവകാശപ്പെട്ടതും നടപ്പിലാക്കിയെടുക്കാവുന്നതുമായ അവകാശങ്ങള്‍ സംബന്ധിച്ച് ക്ലാസില്‍ ഡോ.ജി.ഹരികുമാര്‍ സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ സ്പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍, അഡ്വക്കേറ്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തും. അംഗപരിമിതര്‍ക്ക് അവകാശ സംരക്ഷണവും പൂര്‍ണ പങ്കാളിത്തവും അവസര സമത്വവും ക്ലേശരഹിത സഞ്ചാര സൗകര്യവും ഉറപ്പാക്കുക ലക്ഷ്യമിട്ട് അംഗപരിമിതരുടെ സംരക്ഷരണ നിയമത്തെ കുറിച്ചാണ് ക്ലാസ് നടക്കുക. അംഗപരിമിതര്‍ക്കായുളള സംസ്ഥാന കമ്മിഷനറേറ്റാണ് സെമിനാര്‍ നടത്തുന്നത്.