കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയിൽ വിവിധ ടെക്‌നിക്കൽ ട്രേഡുകളിൽ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാർക്ക് മിസൈൽ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ഏജൻസിയിൽ എൻജിനീയർ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. ഹൈദരാബാദ്, കോയമ്പത്തൂർ, ബാംഗ്ലൂർ, പൂനെ, മുംബൈ, നോയിഡ, ഗാസിയാബാദ് എന്നീ സ്ഥലങ്ങളിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവർ ബയോഡാറ്റ, സൈനിക സേവനവുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഡയറക്ടർ, മിസൈൽ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ഏജൻസി, ക്വാളിറ്റി സെന്റർ ബിൽഡിംഗ്, ഡി.ആർ.ഡി.ഐ, കഞ്ചൻബാഗ് പി.ഒ, ഹൈദരാബാദ് – 500058 സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.