കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിലേക്ക് പേഴ്‌സണൽ അസിസ്റ്റന്റ് തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. ടൈപ്പ് റൈറ്റിംഗിൽ ഇംഗ്ലീഷ് ഹയറും മലയാളം ലോവറും വേർഡ് പ്രോസസിംഗ്, ഇംഗ്ലീഷും മലയാളം ഷോർട്ട് ഹാൻഡും അറിഞ്ഞിരിക്കണം. പ്രതിമാസ വേതനം 21,000 രൂപ. പ്രായപരിധി 18-36 വയസ്സ്. അപേക്ഷകൾ സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, കെ.അനിരുദ്ധൻ റോഡ്, വഴുതക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിൽ മാർച്ച് 25നകം ലഭിക്കണം. അപേക്ഷയുടെ കവറിനുപുറത്ത് പേഴ്‌സണൽ അസിസ്റ്റന്റ് നിയമനം എന്ന് എഴുതിയിരിക്കണം.