ഉടമയുടെ രേഖാമൂലമുളള അനുമതിയില്ലാതെ സ്വകാര്യ ഭൂമിയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്  ഓഫീസറായ ജില്ലാ കള്കടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു. 
താല്ക്കാലിക പ്രചാരണസാമഗ്രികള്‍ ഉടമസ്ഥന്‍റെ സ്വതന്ത്രാനുമതിയോടു കൂടിയാണ് പ്രദര്‍ശിപ്പിക്കേണ്ടത്.  മൂന്ന് ദിവസത്തിനകം സ്ഥലം ഉടമയുടെ രേഖാമൂലമുള്ള അനുമതിയുടെ പകര്‍പ്പ് അതത് വില്ലേജ് ഓഫീസര്‍മാര്‍ മുഖേനയോ ഫ്ളയിംഗ് സ്ക്വാഡ് മുഖേനയോ ജില്ലാ വരാണാധികാരിക്ക് നല്‍കണം. 
പരസ്യം അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചാല്‍ ഡിഫേസ്മെന്‍റ് സ്ക്വാഡിന് കൈമാറും.