ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 51 ഫുഡ് അഡ്ജ്യൂഡിക്കേഷന്‍ കേസുകളില്‍ നിന്നായി 5,38,500 രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് തോമസ് അറിയിച്ചു. പാലക്കാട്, ഒറ്റപ്പാലം അഡ്ജ്യൂഡിക്കേഷന്‍ ഓഫീസര്‍മാരാണ് പിഴ ഈടാക്കിയത്. നിശ്ചിത ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയവര്‍ക്കെതിരെയാണ് നടപടി. ജില്ലയിലെ വിവിധ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പാലക്കാട്, ഒറ്റപ്പാലം ആര്‍.ഡി.ഒ കോടതികളില്‍ 71 അഡ്ജ്യൂഡിക്കേഷന്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കൂടാതെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആറ് കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, വിവിധ സ്പെഷ്യല്‍ സ്‌ക്വാഡുകളിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമകേടുകള്‍ക്ക് 493000 രൂപ പിഴ ഈടാക്കിയതായും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.