ജില്ലയില്‍ പോളിങ് തുടങ്ങി രാത്രി (12.4) പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 78.64. ജില്ലയിലെ ആകെ 2197214 വോട്ടര്‍മാരില്‍ 12 നിയോജക മണ്ഡലങ്ങളിലായി 1728043 പേര്‍ വോട്ടുകള്‍ രേഖപ്പെടുത്തി. പോളിങ് പൂര്‍ത്തിയായപ്പോള്‍ 836048 പുരുഷ വോട്ടര്‍മാരും 891994 സ്ത്രീ വോട്ടര്‍മാരുമാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ജില്ലയില്‍ എട്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ഒരാള്‍ വോട്ട് രേഖപ്പെടുത്തി. മലമ്പുഴ നിയോജമണ്ഡലത്തിലാണ് കൂടുതല്‍ പോളിങ് നടന്നത്. ഇവിടെ 161637 പേരാണ് വോട്ട് ചെയ്തത്. കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് തരൂര്‍ നിയോജക മണ്ഡലത്തിലാണ്. 131293 പേരാണ് വോട്ട് ചെയ്തത്.
പാലക്കാട് ലോകസഭ മണ്ഡലത്തില്‍ 77.62 ശതമാനവും ആലത്തൂരില്‍ 80.32 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുളളത്.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍, വോട്ടിങ് ശതമാനം എന്നിവ ക്രമത്തില്‍
തൃത്താല 138785 75.65%
പട്ടാമ്പി 142125 76.87%
ഷൊര്‍ണൂര്‍ 146061 78.11%
ഒറ്റപ്പാലം 154241 77.21%
കോങ്ങാട് 137104 78.76%
മണ്ണാര്‍ക്കാട് 149060 78.32%
മലമ്പുഴ 161637 78.75%
പാലക്കാട് 135452 75.47%
തരൂര്‍ 131293 80.16%
ചിറ്റൂര്‍ 148944 82.35%
നെന്മാറ 150302 81.48%
ആലത്തൂര്‍ 133039 81.11%