*ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ ക്യാമ്പുകൾ ഒരുക്കും
കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവഹണ കേന്ദ്രം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. വൈദ്യുത ബന്ധവും ഫോൺ ബന്ധവും തകരാറിലാവുയാണെങ്കിൽ ഉടൻ പുനസ്ഥാപിക്കാൻ കെഎസ്ഇബി, ബിഎസ്എൻഎൽ  ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളെന്ന് ജോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് 28ന് വൈകുന്നേരം മുതൽ സാഹചര്യം അനുസരിച്ച് ക്യാമ്പുകൾ ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.