പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മേയ് 11നും 12നും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ-കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ വീടുകളിലും പൊതുസ്ഥലങ്ങളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.