ചെറുവത്തൂരിന്റെ പഴയകാല ജീവിതത്തെ സമ്പന്നമാക്കിയിരുന്ന പതിക്കാല്‍ പുഴയെ മഴക്കാല പൂര്‍വ്വ ശുചീകരണ യത്‌നത്തിന്റെ ഭാഗമായി ശുചീകരിച്ചു.ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തിലൂടെ ഒഴുകുന്ന മൂന്നര കിലോമീറ്റര്‍ മീറ്റര്‍ മാത്രം നീളമുള്ള പുഴയാണ് പതിക്കാല്‍ പുഴ. തേജസ്വിനി പുഴയുടെ കൈവഴിയാണിത് .ഗ്രാമപഞ്ചായത്തിലെ അഞ്ചുവാര്‍ഡികളിലൂടെ ഒഴുകുന്ന ഈ പുഴ ഇവിടുത്തെ ജനതയുടെ ജീവിതവുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നു. ് ഇവിടുത്തുകാര്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പുഴയെ ആശ്രയിച്ച് ജീവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു.കാലക്രമേണ പുഴയെ കൈയേറി,മാലിന്യങ്ങള്‍ നിക്ഷേപിച്ച് നാശത്തിലേക്ക് തള്ളി വിട്ടതിനും കാലം സാക്ഷിയായി.
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും ഹരിതകര്‍മ്മ സേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പൊതുജനങ്ങളും പുഴയിലിറങ്ങി മാലിന്യങ്ങള്‍ ശേഖരിച്ചു. പുഴക്കിരുവശവുമു ള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്,പുഴ വൃത്തിയാക്കി.പതിക്കാല്‍ പുഴയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞവര്‍ഷം തന്നെ ആരംഭിച്ചിരുന്നു. വരും വര്‍ഷങ്ങളിലും പുഴ കൃത്യമായി ശുചീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.പോയകാലത്തിന്റെ പെരുമയോടെ പതിക്കാല്‍ പുഴ വീണ്ടും ഒഴുകുകയാണ്,ചെറുവത്തൂരുകാരുടെ സമൃദ്ധിയുടെ പ്രതീക്ഷയായി..