കൊച്ചി: 2019-ലെ ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ മൂന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ വാടകയ്ക്ക് നല്‍കാന്‍ താല്പര്യമുള്ള ബോട്ടുടമകളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 25 ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ ഫിഷറീസ് അസി. ഡയറക്ടര്‍ മുമ്പാകെ ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, അഴീക്കല്‍ പി.ഒ, വൈപ്പിന്‍, ഫോണ്‍: 0484-2502768, ഇ-മെയില്‍: advypin@gmail.com