കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ എംപാനൽ തയ്യാറാക്കുന്നു. പത്താം ക്ലാസ് പ്ലാസും എൽ.എം.വി, ടൂവീലർ ലൈസൻസും അഞ്ച് വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഹെഡ്(സയന്റിസ്റ്റ്), കേരള സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഒബ്‌സർവേറ്ററി ഹിൽസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ജൂൺ 10 നകം ലഭിക്കണം. അപേക്ഷകർ 25 നും 55 നുമിടയിൽ പ്രായമുള്ളവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഇതിനോടൊപ്പം അയക്കണം. കൂടുതൽ വിവരങ്ങൾ www.sdma.gov.in ൽ ലഭ്യമാണ്.