വാക്കുളം: നിപ പ്രതിരോധ പരിപാടികളുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ നിർവഹിച്ചു. മലയിടംതുരുത്ത് മെഡിക്കൽ ഓഫീസർ
ഡോ. മോഹനചന്ദ്രൻ എ.പി.യാണ് ക്ലാസ് നയിച്ചത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി – ആശ വർക്കർമാർ , പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി.

ക്ലാസിൽ
നിപയുടെ ലക്ഷണങ്ങൾ , രോഗപ്രതിരോധത്തിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ വിശദീകരിച്ചു. നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി തോന്നിയാൽ ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസിൽ വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൾ ഖാദർ തുടങ്ങിയവരും പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ നിപ ബോധവത്കരണ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.