വയോജനങ്ങളുടെ പൗരാവകാശങ്ങള്‍ സംരക്ഷിപ്പെടേണ്ടത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ദിനത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് വാഹന വിളംബര ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൗരന്‍ എ.പി വാസുദേവന്‍ നായര്‍ ജില്ലാ കളക്ടറില്‍ നിന്നും പതാക ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, സി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എം.സുകുമാരന്‍, പി.കെ ഹുസൈന്‍,ടി.വി രാജന്‍, സിസ്റ്റര്‍ ഷാര്‍ലറ്റ്, വി.സി സത്യന്‍,കെ.പി സുനിത്ത്, ഹോബി രവീന്ദ്രന്‍,എ.സൈദലവി,ആനന്ദ് .ജി, കെ.ജി രമേഷ്, വി.പി ജോഷിത്ത് എന്നിവര്‍ സംസാരിച്ചു. ജൂണ്‍ 15, മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂണ്‍ 15 രാവിലെ 10ന് മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ ബോധവത്ക്കരണ ക്ലാസ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. രജികുമാര്‍, അഡ്വ. പി. സുരേഷ് എന്നിവര്‍ ക്ലാസ്സെടുക്കും.