കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തെ കേന്ദ്ര ഓഫീസിലേക്ക് പി.എച്ച്.പി ഡെവലപ്പർ/ വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ ട്രെയിനിയെ ആവശ്യമുണ്ട്.  ബി.ഇ/ ബി.ടെക്, എം.സി.എ, ബി.സി.എ, ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്), പി.ജി.ഡി.സി.എ, കമ്പ്യൂട്ടർ സയൻസിൽ മൂന്നുവർഷ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.  പി.എച്ച്.പി ഡെവലപ്‌മെന്റ് മേഖലയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.  പ്രവൃത്തിപരിചയ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്.
യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 26 തിരുവനന്തപുരം കേന്ദ്ര ഓഫീസിൽ രാവിലെ 11.30ന് നേരിട്ടെത്തണം.  ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.  ഫോൺ: 2560322, 2560324.